അണലി കടിച്ചു, 70,000 രൂപ നഷ്ടപരിഹാരം നല്‍കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 08:45 AM  |  

Last Updated: 09th July 2022 08:45 AM  |   A+A-   |  

viper

ഫയല്‍ ചിത്രം

 

കൊച്ചി: അണലിയുടെ കടിയേറ്റ ആള്‍ക്ക് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സംഘടിപ്പിച്ച അദാലത്തില്‍ തീരുമാനം. വനം വകുപ്പാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നായരമ്പലം മേടക്കല്‍ വീട്ടില്‍ അതുലിനാണ് നഷ്ടപരിഹാരം ലഭിക്കുക.

2019 ജൂണ്‍ 30 നാണ് വീട്ടുമുറ്റത്തു വെച്ച് അതുലിന് പാമ്പിന്റെ കടിയേറ്റത്. 15 ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാറ്റൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കക്ഷിചേര്‍ത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി മുമ്പാകെ ഹര്‍ജി നല്‍കുകയായിരുന്നു. 

ചികിത്സാ രേഖകളും ബില്ലുകളും അതുലിന്റെ കുടുംബം ഹാജരാക്കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണന്‍, അഡ്വ. ലൈജോ പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് പരാതി പരിഗണിച്ചത്. 

70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് സമ്മതിക്കുകയായിരുന്നു. വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പിനുള്ള ഫണ്ടില്‍ നിന്നാകും പണം നല്‍കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ