സ്ത്രീയെ ആക്രമിച്ച് മാല പൊട്ടിച്ചു; നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി, 'റിപ്പര്‍ സുരേന്ദ്രന്‍' കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 02:24 PM  |  

Last Updated: 09th July 2022 02:24 PM  |   A+A-   |  

ripper surendran

റിപ്പര്‍ സുരേന്ദ്രന്‍

 

ആലത്തൂര്‍: സ്ത്രീയെ ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കൊലപാതക കേസ് പ്രതി പിടിയില്‍. സുരേന്ദ്രന്‍ എന്നയാളാണ് പിടിയിലായത്. വീട്ടില്‍ കയറി സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു. 'റിപ്പര്‍ സുരേന്ദ്രന്‍' എന്ന് വിളിക്കുന്ന ഇയാള്‍ കൊലക്കേസില്‍ അടക്കം ശിക്ഷിക്കപ്പെട്ടയാളാണ്. 

2007 ല്‍ പൊറത്തിശേരി സ്വദേശി 80 വയസുള്ള മറിയയെ കൊലപ്പെടുത്തി 11 പവന്‍ കവര്‍ന്ന കേസിലാണ് ഇയാളെ ശിക്ഷിക്കപ്പെട്ടത്. അന്തിക്കാട്, കാട്ടൂര്‍, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. തലയ്ക്കടിച്ച് ആക്രമിച്ച് മോഷണം നടത്തുന്ന രീതി പിന്‍തുടരുന്നതിനാലാണ് ഇയാള്‍ക്ക് റിപ്പര്‍ സുരേന്ദ്രന്‍ എന്ന വിളിപ്പേര് വന്നത്.

ഈ വാർത്ത കൂടി വായിക്കാം നായാട്ടിനിടെ അബദ്ധത്തില്‍ വെടി, ആദിവാസി യുവാവു മരിച്ചു; മൃതദേഹം കുഴിച്ചിട്ട നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ