നായാട്ടിനിടെ അബദ്ധത്തില്‍ വെടി, ആദിവാസി യുവാവു മരിച്ചു; മൃതദേഹം കുഴിച്ചിട്ട നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 12:03 PM  |  

Last Updated: 09th July 2022 12:03 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

ഇടുക്കി: നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ പ്രതികള്‍ പൊലീസ് പിടിയിലായി.

ബൈസണ്‍വാലി കാടിനുള്ളില്‍ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേല്‍ക്കുകായിരുന്നെന്നും പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് വിവരം.

കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികളാണ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ