നവജാത ശിശു നിലത്ത് വീണു; തലയ്ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 04:18 PM  |  

Last Updated: 09th July 2022 04:18 PM  |   A+A-   |  

BABY

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജനിച്ച് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ് ആശുപത്രിയിൽ വച്ച് നിലത്ത് വീണു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് ​ഗുരുതര അനാസ്ഥ.

വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. 

സുരേഷ് കുമാർ- ഷീല ദമ്പതികളുടെ ആൺ കുട്ടിയാണ് നിലത്തു വീണത്. ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം  

സ്ത്രീയെ ആക്രമിച്ച് മാല പൊട്ടിച്ചു; നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി, 'റിപ്പര്‍ സുരേന്ദ്രന്‍' കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ