ഹോസ്റ്റലിൽ വിദ്യാർഥികളുടെ ലഹരിപ്പാർട്ടി; 14 പേർ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 01:27 PM  |  

Last Updated: 10th July 2022 01:27 PM  |   A+A-   |  

drug_partt

പ്രതീകാത്മക ചിത്രം/ ഫോട്ടോ: എഎഫ്പി

 

മലപ്പുറം: ഹോസ്റ്റലിൽ ലഹരിപ്പാർട്ടി നടത്തിയ 14 വിദ്യാർഥികൾ അറസ്റ്റിൽ. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ ആണ് ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച് ലഹരിപ്പാർട്ടി നടന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വിദ്യാർഥി സംഘത്തെ പൊലീസ് പിടികൂടി. 

കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പാർട്ടി നടന്നത്. ഏതാനും ദിവസം മുൻപ് നടന്ന സംഘർഷത്തിലെ പ്രതികൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ഈ സമയം ഹോസ്റ്റലിൽ ലഹരിപ്പാർട്ടി നടക്കുകയായിരുന്നു.

വിവിധ മുറികളിലായി ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. സംഘത്തിലെ ആറ് പേർ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ കോൺക്രീറ്റ് ഇളകി വീണു; അമ്മയ്ക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ