സാമ്പ്രാണിക്കോടിയില്‍ വിനോദ സഞ്ചാരത്തിന് വിലക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 04:51 PM  |  

Last Updated: 10th July 2022 04:51 PM  |   A+A-   |  

Sambranikodi

സാമ്പ്രാണിക്കോടി, സ്‌ക്രീന്‍ഷോട്ട്‌

 

കൊല്ലം: സാമ്പ്രാണിക്കോടി തുരുത്തില്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക്. കച്ചവടം നടത്തി മടങ്ങിയ വീട്ടമ്മ വള്ളംമറിഞ്ഞ് മരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ഡിടിപിസിയുമാണ് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

ഇനിയൊരറിയിപ്പുണ്ടാകും വരെ സാമ്പ്രാണിക്കോടിയിലേക്കുള്ള ബോട്ട് സര്‍വീസുകളും നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് സ്വകാര്യ ബോട്ടുകള്‍ യാത്രക്കാരെ കൊണ്ടുപോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തുണ്ടാകും. 

അപകടത്തിന്റെ സാഹചര്യത്തില്‍ സാമ്പ്രാണിക്കോടി തുരുത്തില്‍ വരുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ കലക്ടറുടെ ചേംബറില്‍ അടിയന്തര യോഗം ചേരും. ടൂറിസം വകുപ്പ് ഇന്‍ലാന്‍ഡ് ആന്‍ഡ് നാവിഗേഷന്‍ വകുപ്പ്, പോര്‍ട്ട്, ഡിടിപിസി, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം ചേരുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാസര്‍കോട് കനത്ത മഴ; നദികള്‍ കരകവിഞ്ഞു, വീടുകളില്‍ വെള്ളം കയറി (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ