ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം ഒറിജനല്‍, കൃത്രിമം കാട്ടിയിട്ടില്ല; ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 02:41 PM  |  

Last Updated: 11th July 2022 02:41 PM  |   A+A-   |  

pulsarsuni and dileep

ഫയല്‍ ചിത്രം

 

തൃശൂര്‍: പള്‍സര്‍ സുനിയും ദിലീപുമൊപ്പമുള്ള ചിത്രത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍. തൃശൂര്‍ സ്വദേശിയായ ബിദിലാണ് ദിലീപിനൊപ്പമുള്ള ചിത്രം  പകര്‍ത്തിയത്. ഇക്കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ പറയുന്നത് അടിസ്ഥാനമില്ലാത്തതാണെന്നും ബിദില്‍പറയുന്നു.

ഈ കേസിലെ സാക്ഷി കൂടിയായിരുന്നു ബിദില്‍.  പുഴയ്ക്കല്‍ ടെന്നീസ് ക്ലബ്ബില്‍ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് സെല്‍ഫിയെടുത്തത്. ഈ ചിത്രം താന്‍ എഡിറ്റ് ചെയ്തിട്ടില്ല. അതിന്റെ പുറകില്‍ നില്‍ക്കുന്ന ആള്‍ പള്‍സര്‍ സുനിയാണെന്ന കാര്യം ഇപ്പോഴും അറിയില്ല. ഫോട്ടോ എടുത്ത മൊബൈല്‍ അന്ന് തന്നെ ക്രൈംബ്രാഞ്ചിന്‌ നല്‍കിയിരുന്നു. 

ഈ ചിത്രം മാര്‍ഫ് ചെയ്യേണ്ട ഒരു ആവശ്യം തനിക്കില്ല. എടുത്ത ഉടനെ തന്നെ താന്‍ ഈ ഫോട്ടോ സാമൂഹികമാധ്യമങ്ങളിലും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതായും ബിദില്‍ പറയുന്നു  ഫോട്ടോയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴി നല്‍കിയതാണെന്നും ബിദില്‍ പറഞ്ഞു.

ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതെന്നായിരുന്നു മുന്‍ ഡിജിപി ശ്രീലേഖയുടെ ആരോപണം. ഇക്കാര്യം തന്നോട് പറഞ്ഞത് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കും; വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമെന്ന് പ്രോസിക്യൂഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ