വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഗര്‍ഭഛിദ്രം നടത്തി മുങ്ങി, യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 07:48 AM  |  

Last Updated: 12th July 2022 07:48 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ  ശേഷം സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊറ്റങ്കര മാമൂട് മഞ്ചു ഭവനില്‍ അനന്തു നായരെയാണ് (22) അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. ഇപ്പോള്‍ പെരിനാട് ഇടവട്ടം ചൂഴം ചിറ വയലില്‍ ഫാത്തിമ മന്‍സിലില്‍ വാടകയ്ക്കു താമസിച്ച് വരികയാണ്. പോക്‌സോ പ്രകാരം എടുത്തിട്ടുള്ള കേസില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കളും പ്രതികളാകും. അനന്തുവിനെ റിമാന്‍ഡ് ചെയ്തു.

 7 മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.പിതാവിനും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. യുവാവ് പെണ്‍കുട്ടിയോട് സ്‌നേഹം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ രണ്ടാം മാസം ഗര്‍ഭഛിദ്രം നടത്തി. സംഭവം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി അടുത്തിടെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ ചെന്നതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നുവെന്ന് അഞ്ചാലുംമൂട് പൊലീസ് പറയുന്നു.

അനന്തു 2019ല്‍ കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാനമായ കേസില്‍ പ്രതിയായിരുന്നു. അന്ന് പ്രതിക്കു 19 വയസ്സായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ആ കേസില്‍ റിമാന്‍ഡ് കാലയളവ് കഴിഞ്ഞിറങ്ങിയ അനന്തു പിന്നീട് ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ