വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; ആത്മഹത്യക്ക് ശ്രമിച്ച് 16കാരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 07:51 AM  |  

Last Updated: 13th July 2022 07:51 AM  |   A+A-   |  

Suicide attempt by young actress

പ്രതീകാത്മക ചിത്രം

 

തിരൂർ: വിവാഹം മുടങ്ങിയതിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച് 16കാരി. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കാനായിരുന്നു ശ്രമം. 

പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന് യുവാവിനും, പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്കുമെതിരെ കേസെടുക്കണമെന്ന് ചൈൽഡ്‌ലൈൻ റിപ്പോർട്ട് നൽകി. സംഭവത്തിൽ പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോർട്ടിലുണ്ട്.

തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. ജൂലൈ 11നു രാത്രി ഒൻപതോടെയാണ് സംഭവം.  സിസിടിവിയിലൂടെ പെൺകുട്ടിയെ കണ്ട ആർപിഎഫ് ഉദ്യോഗസ്ഥർ ഓടിയെത്തി രക്ഷപ്പെടുത്തി. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും; സം​ഗീതയുടെ മരണത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ