രാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 14th July 2022 06:01 PM |
Last Updated: 14th July 2022 06:01 PM | A+A A- |

അസറുദ്ദീൻ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി അസറുദ്ദീ (22)നെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാൾ കുട്ടിയെ പരിചയപ്പെട്ടത്. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കൈയിൽ നിന്നു പ്രതി പണവും കൈക്കലാക്കിയിരുന്നു.
മറ്റു കുട്ടികളെ പ്രതി സമാന രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
'ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചു'; ആംബുലന്‍സിന് പിഴ!
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ