'ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചു'; ആംബുലന്‍സിന് പിഴ!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 05:51 PM  |  

Last Updated: 15th July 2022 08:27 AM  |   A+A-   |  

ambulance

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കേരള പൊലീസിന്റെ നോട്ടീസ് വായിച്ച് പറപ്പൂര്‍ പെയിന്‍ ആന്റ് പാലിയേറ്റിവിലെ അധികൃതര്‍ ഞെട്ടി. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചു
എന്നുകാരണം ചൂണ്ടിക്കാട്ടി ആംബുലന്‍സിന് പിഴ ചുമത്തിയുള്ള നോട്ടീസാണ് പറപ്പൂര്‍ പെയിന്‍ ആന്റ് പാലിയേറ്റിവിന് ലഭിച്ചത്.

ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചു നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഫറോക്ക് ചാലിയം ഭാഗത്ത്  ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നും നോട്ടീസില്‍ പറയുന്നു. ഫോട്ടോയില്‍ കാണുന്ന വാഹനം ബൈക്കാണ്. പക്ഷേ മേല്‍വിലാസത്തില്‍ പറയുന്ന പറപ്പൂര്‍ പാലിയേറ്റിവിന്റെ വാഹനം ആംബുലന്‍സുമാണ്. പിഴ അടക്കാതെ നിരസിക്കാനാണ് പാലിയേറ്റിവ് ഭാരവാഹികളുടെ തീരുമാനം. 

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറിലെ സമാനതയാകാം ഈ തെറ്റിന് കാരണമെന്ന് കരുതുന്നു. ഫോട്ടോയിലുള്ള  മോട്ടോര്‍ സൈക്കിള്‍ നമ്പര്‍ കെ എല്‍55ആര്‍ 2683 ആണ്.  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ആംബുലന്‍സിന്റെ നമ്പര്‍  കെ എല്‍ 65ആര്‍2683 എന്നുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മേല്‍ക്കൂര പറന്ന് മറ്റൊരു വീടിന്റെ മുകളില്‍, മരം വീണ് നാശനഷ്ടം; ഡാമുകളില്‍ വെള്ളം നിറയുന്നു; സംസ്ഥാനത്ത് മഴയില്‍ വ്യാപക നാശനഷ്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ