കോളജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 12:50 PM  |  

Last Updated: 14th July 2022 12:50 PM  |   A+A-   |  

dead_body

പ്രതീകാത്മക ചിത്രം

 

കോട്ടയം: ബിസിഎം കോളജിന് മുകളില്‍നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. പന്തം എടപ്പോള്‍ സ്വദേശിയായ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ദേവികയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു കോളജ് കെട്ടിടത്തിനു മുകളിലത്തെ നിലയില്‍നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് സംഭവത്തിന് പിന്നാലെ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. നേരത്തേയും പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കണ്ണൂര്‍ ആറളത്ത് കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ