ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി ടി ബല്‍റാമിനെതിരെ പൊലീസ് കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 08:01 AM  |  

Last Updated: 16th July 2022 08:01 AM  |   A+A-   |  

vt_balram

ചിത്രം; ഫേയ്സ്ബുക്ക്


കൊല്ലം: കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാമിനെതിരെ പൊലീസ് കേസ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ കൊല്ലം അഞ്ചാലംമൂട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‍തത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ്. 

കൊല്ലം സ്വദേശി ജി കെ മധു നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ ഇട്ടത്. പുതിയ പാർലമെൻറ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമുണ്ടെന്ന് പരോക്ഷമായി വിമർശിച്ചായിരുന്നു വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ' എന്നാണ് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. ഹനുമാൻറെയും ശിവൻറെയും ചിത്രങ്ങളാണ് ബൽറാം പങ്കുവെച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.90 അടിയായി; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ