മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.90 അടിയായി; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 07:33 AM  |  

Last Updated: 16th July 2022 07:33 AM  |   A+A-   |  

Mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍


ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ വർധന. ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് 134. 90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരും. 

ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. അതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136. 30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.

നിലവിൽ 1844 ഘനയടി വെള്ളമാണ് തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടു പോകുന്നത്. എന്നാൽ സെക്കൻറിൽ 7000 ഘനയടിയിലധികം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് പശ്ചാത്തലത്തിൽ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാ​ഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

ഇരട്ട ന്യൂനമർദ്ദം; ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കടലാക്രമണ സാധ്യത

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ