ഇരട്ട ന്യൂനമർദ്ദം; ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കടലാക്രമണ സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 06:33 AM  |  

Last Updated: 16th July 2022 06:33 AM  |   A+A-   |  

rain_new

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ ഇന്നും ശക്തമായി തുടരും. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയalertനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. 

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ സൗരാഷ്ട്ര  കച്ച് തീരത്തിന് സമീപമാണ് ശക്തികൂടിയ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നത്. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും  മുകളിലായും  ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമാണ്. ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തരേന്ത്യയില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.