പ്രണയവിവാഹം; വരന്റെ വീടിന് തീയിട്ട് യുവതിയുടെ ബന്ധു, സര്‍ട്ടിഫിക്കറ്റും വീട്ടുപകരണങ്ങളും കത്തി നശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 09:03 AM  |  

Last Updated: 16th July 2022 09:03 AM  |   A+A-   |  

Two rape accused thrashed, set afire

പ്രതീകാത്മക ചിത്രം


കൊട്ടാരക്കര: യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വരന്റെ വീടിന് തീയിട്ടു. യുവതിയുടെ ബന്ധുവായ യുവാവ് ആണ് വീടിന് തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

മൈലം പള്ളിക്കൽ ചരുവിള പുത്തൻവീട്ടിൽ‍ റജീനയുടെ മൂന്ന് മുറികളുള്ള ഷീറ്റിട്ട ചെറിയ വീടിനാണ് ഇയാൾ തീയിട്ടത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ സംഭവം. സംഭവത്തിൽ പളളിക്കൽ കിഴക്ക് പ്ലാവിള വീട്ടിൽ ജി ശ്രീകുമാർ (33) ആണ് പിടിയിലായത്. വീട്ടിലെ കട്ടിലും ടിവിയും ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റുകളും രേഖകളും കത്തി നശിച്ചു. 

തീ പടരുന്ന സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. പ്രദേശവാസികളാണ് തീ ആളിക്കത്തുന്നത് കണ്ടത്. ഇവർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന എത്തി. റജീനയുടെ മകൻ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിന്റെ ബന്ധുവായ യുവതിയെ വിവാഹം കഴി‍ച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് പറഞ്ഞ് ശ്രീകുമാർ രണ്ടു തവണ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

റോഡിൽ ബൈക്ക് തെന്നി; നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ