കാട്ടില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയി; നിലമ്പൂരില്‍ 56കാരനെ കരടി ആക്രമിച്ചു, ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 17th July 2022 03:23 PM |
Last Updated: 17th July 2022 03:23 PM | A+A A- |

കരടി ആക്രമിച്ച കുഞ്ഞന്‍
നിലമ്പൂര്‍: വനത്തില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയ അന്‍പത്തിയാറുകാരനെ കരടി ആക്രമിച്ചു. പരിക്കേറ്റ ടി കെ കോളനി മരടന്‍ കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമരമ്പലം ടി കെ കോളനിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഒറ്റയ്ക്ക് വനത്തില്‍ പോയ കുഞ്ഞനെ പിന്നില്‍നിന്ന് കരടി ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ഇയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. അയല്‍വാസി രഘുരാമനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കNd] ചേര്‍ന്ന് കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നല്കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഈ വാർത്ത കൂടി വായിക്കാം ഗൾഫിൽ നിന്നെത്തിയ യുവാവിന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിൽ നിരീക്ഷണത്തിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ