കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 05:53 PM  |  

Last Updated: 17th July 2022 05:53 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കൊച്ചി: കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീന്‍ കെ കെയാണ്(51) മരിച്ചത്. 

എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു.അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാന്‍സ്‌ഫോര്‍മര്‍ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

അഗ്‌നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റില്‍ നിന്നിറക്കിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ തീയതി നീട്ടാന്‍ സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ