നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 02:21 PM  |  

Last Updated: 18th July 2022 06:50 PM  |   A+A-   |  

neet pg

പ്രതീകാത്മക ചിത്രം

 

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിലാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചത്. കൊട്ടരക്കര ഡിവൈഎസ്പിക്ക് വിദ്യാര്‍ഥിനി പരാതി നല്‍കി. 

ഇന്നലെയായിരുന്നു രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടന്നത്. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ഥികളെ അടിവസ്ത്രം ഊരി പരിശോധിച്ച ശേഷമെ അകത്തകയറാന്‍ അനുവദിച്ചുളളുവെന്നാണ് പരീക്ഷാര്‍ഥികള്‍ പറയുന്നത്. ഇതില്‍ ഒരുവിദ്യാര്‍ഥിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അധികൃതരുടെ നടപടിയെ തുടര്‍ന്ന് പരീക്ഷ നല്ലതുപോലെ എഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു.

പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അശ്ലീല സംസാരം, മസാജ് റൂമില്‍ ലൈംഗിക പീഡനം; സ്പാ സെന്ററിനെതിരെ പരാതിയുമായി ജീവനക്കാരി, കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ