ആയൂര്‍ മാര്‍ത്തോമാ കോളജിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്; സംഘര്‍ഷം; ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു; ലാത്തിച്ചാര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 02:30 PM  |  

Last Updated: 19th July 2022 02:30 PM  |   A+A-   |  

NEET_COLLEGE_KOLLAM

പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിക്കുന്നു /ടെലിവിഷന്‍ ചിത്രം

 

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വിദ്യാര്‍ഥി- യുവജന സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

എസ്എഫ്‌ഐ, കെഎസ് യു, എബിവിപി, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നീറ്റ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്തുനിന്നും തെറ്റായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്.

ആദ്യം പ്രതിഷേധവുമായി എത്തിയത് യൂത്ത് കോണ്‍ഗ്രസ് - കെഎസ് യു പ്രവര്‍ത്തകരാണ്. ഇവര്‍ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് ലാത്തിവീശി. അതിനിടെ ചില പ്രവര്‍ത്തകര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. പിന്നീടാണ് എബിവിപി - എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരും ക്യാംപസിനകത്തേക്ക് കയറിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക്് പരിക്കേറ്റു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരിനാഥന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ