അനുയോജ്യമായ കിഡ്‌നി നല്‍കാം; ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 06:28 PM  |  

Last Updated: 20th July 2022 06:28 PM  |   A+A-   |  

kidny_case

അറസ്റ്റിലായ മുഹമ്മദ് അക്ബര്‍

 

തൃശൂര്‍: കിഡ്‌നി സംബന്ധമായ അസുഖമുള്ളവരെ സമീപിച്ച് അനുയോജ്യമായ കിഡ്‌നി നല്‍കാമെന്നു പറഞ്ഞു 5 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സില്‍ ഒരാള്‍ അറസ്സിലായി. ചേര്‍പ്പ് പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് അക്ബറാണ് (39) അറസ്റ്റിലായത്. മൂര്‍ക്കനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 

പരാതിക്കാരന്റെ ബ്ലഡ് ഗ്രൂപ്പിന് ചേര്‍ന്ന കിഡ്‌നി നല്‍കാമെന്നും,ഓപ്പറേഷന്‍ ഒഴികെയുള്ള ടെസ്റ്റുകളും നടത്തി തരാമെന്നും പറഞ്ഞ് ഇക്കഴിഞ്ഞ നവംബറില്‍ 5 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കിഡ്‌നി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിക ഭാഗത്തു നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.  സമാനമായ തട്ടിപ്പ് മറ്റു ചില സ്ഥലങ്ങളിലും നടന്നതായി സൂചനയുണ്ട്. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്‌ഐഎം എസ്. ഷാജന്‍, ഡിവൈഎസ്പി. സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ. മുഹമ്മദ് അഷറഫ്, സീനിയര്‍ പ്രസന്നന്‍ ,സിപിഒ മാരായ ഇഎസ് ജീവന്‍, സോണി സേവ്യര്‍,  സിപിഒ കെഎസ് ഉമേഷ്, ജില്ലാ െ്രെകം ബ്രാഞ്ച് എസ്‌ഐ സ്റ്റീഫന്‍, എഎസ്‌ഐ പി ജയകൃഷ്ണന്‍, ഷറഫുദ്ദീന്‍, എംവി മാനുവല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

വിലങ്ങുമായി മുങ്ങി; 14വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ