ഉപയോഗിച്ചവര്‍ വിത്ത് വലിച്ചെറിഞ്ഞു, പട്ടണമധ്യത്തില്‍ കഞ്ചാവ് വളര്‍ന്നു; പിഴുതുമാറ്റി എക്‌സൈസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2022 12:19 PM  |  

Last Updated: 23rd July 2022 12:19 PM  |   A+A-   |  

perumpilavu_ganja

പെരുമ്പിലാവ് ജംഗ്ഷനില്‍നിന്ന് എക്‌സൈസ് പിഴുതെടുത്ത കഞ്ചാവ് ചെടി/വിഡിയോ ദൃശ്യം

 

തൃശൂര്‍: പെരുമ്പിലാവില്‍ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി. പെരുമ്പിലാവ് ജംഗ്ഷനിലെ ഓട്ടോ പാര്‍ക്കിനു സമീപത്തും പഴയ കാലിച്ചന്ത റോഡിലെ ടയര്‍ റീസോള്‍ കടയ്ക്ക് സമീപത്തു നിന്നുമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 

രണ്ടു മാസത്തോളം വളര്‍ച്ചയെത്തിയ 24, 17, സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടികളാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി.എ. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ചെടി കണ്ട് സംശയിച്ച നാട്ടുകാര്‍ കുന്നംകുളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് എക്‌സൈസ് ഉദ്യോസ്ഥ സംഘം സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തി ചെടികള്‍ സീല്‍ ചെയ്തു കൊണ്ടുപോയി. 

കഞ്ചാവ് ഉപയോഗിക്കുന്നവര്‍ വിത്തുകള്‍ വലിച്ചെറിഞ്ഞുണ്ടാകുന്നവയാണ് ഇതെന്നും ഉദ്യേഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥരായ എന്‍.ആര്‍. രാജു, ഡി ഫല്‍ഗുണന്‍ , സന്തോഷ് സി.ബി, ഇ. എസ്. സംഗീത് എന്നിവര്‍ നേതൃത്വം നല്‍കി

ഈ വാര്‍ത്ത കൂടി വായിക്കൂ

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു, നാട്ടുകാർ കൂട്ടമായി എത്തി മർദ്ദിച്ചെന്ന് പരാതി; ഒരാൾ അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ