'ഇനിയുള്ള കാലം "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും എൽഡിഎഫ് കൺവീനറെ വിലക്കണം'

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th July 2022 11:38 AM  |  

Last Updated: 24th July 2022 11:38 AM  |   A+A-   |  

sudhakaran_jayarajan

കെ സുധാകരന്‍, ഇ പി ജയരാജന്‍/ ഫയല്‍

 

തിരുവനന്തപുരം: അഭിമാന ബോധമുള്ളവർക്ക് കേരളാ പൊലീസിൽ തുടരാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിമാനക്കമ്പനി യാത്രാവിലക്കേർപ്പെടുത്തിയത് പോലെ, ഇനിയുള്ള കാലം "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും LDF കൺവീനറെ വിലക്കാൻ നാട്ടിലെ കോടതികൾ തയ്യാറാകണം. അങ്ങനെയെങ്കിലും സിപിഎം ഓഫീസ് ജീവനക്കാർക്ക് ജീവഭയമില്ലാതെ അവിടങ്ങളിൽ പണിയെടുക്കാമല്ലോ. അടുത്തുള്ള നേതാക്കന്മാർക്ക് കുലുങ്ങാതെ പുസ്തകം വായിക്കുകയും ചെയ്യാം! കെ സുധാകരൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം  AKG സെൻ്ററിന് പടക്കമെറിഞ്ഞത്. എന്നിട്ടിപ്പോൾ യാതൊരുളുപ്പുമില്ലാതെ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. എന്തായാലും പി കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കൺവീനർക്ക് മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകിയ ശേഷം വേണം കേസന്വേഷണം അവസാനിപ്പിക്കാൻ. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ മൂർച്ച ഏറുന്നതനുസരിച്ച് ആരെ വേണമെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാൻ മടിക്കാത്ത രാക്ഷസൻമാരാണ് സിപിഎം നേതൃത്വത്തിൽ ഉള്ളതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:  

അഭിമാന ബോധമുള്ളവർക്ക് കേരളാ പോലീസിൽ തുടരാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആ അവസ്ഥ നാട്ടിൽ ഉണ്ടാക്കുന്നത് ആഭ്യന്തര മന്ത്രിക്കസേരയിൽ ഇരിക്കുന്ന ആളാണെന്നത് നിരാശാജനകമാണ് .
വിമാനക്കമ്പനി യാത്രാവിലക്കേർപ്പെടുത്തിയത് പോലെ, ഇനിയുള്ള കാലം "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും LDF കൺവീനറെ വിലക്കാൻ നാട്ടിലെ കോടതികൾ തയ്യാറാകണം. അങ്ങനെയെങ്കിലും സിപിഎം ഓഫീസ് ജീവനക്കാർക്ക് ജീവഭയമില്ലാതെ അവിടങ്ങളിൽ പണിയെടുക്കാമല്ലോ. അടുത്തുള്ള നേതാക്കന്മാർക്ക് കുലുങ്ങാതെ പുസ്തകം വായിക്കുകയും ചെയ്യാം!
സിപിഎമ്മിൽ പ്രവർത്തിക്കുന്ന ഓരോരുത്തരോടും അല്പം ശ്രദ്ധയോടുകൂടി ജീവിക്കാൻ മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ മൂർച്ച ഏറുന്നതനുസരിച്ച് നിങ്ങളിൽ ആരെ വേണമെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാൻ മടിക്കാത്ത രാക്ഷസൻമാരാണ് സിപിഎം നേതൃത്വത്തിൽ ഉള്ളത്. സ്വന്തം ഓഫീസ് കത്തിച്ചും ഇരവാദം കളിക്കാൻ മുതിരുന്നവർക്ക് ഒന്നിനും മടിയുണ്ടാകില്ല.
സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം  AKG സെൻ്ററിന് പടക്കമെറിഞ്ഞത്. എന്നിട്ടിപ്പോൾ യാതൊരുളുപ്പുമില്ലാതെ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. എന്തായാലും പി കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കൺവീനർക്ക് മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകിയ ശേഷം വേണം കേസന്വേഷണം അവസാനിപ്പിക്കാൻ.
നാട് നിങ്ങളെ വിലയിരുത്തുന്നുണ്ട് പിണറായി വിജയൻ. നിങ്ങളോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

'ശ്രീറാമിനെ കളക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു'; കുറിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ