ജീപ്പിൽ രക്തക്കറ, മെഡിക്കൽ കോളജിന്റെ വാഹനം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 06:21 PM  |  

Last Updated: 25th July 2022 06:21 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: മെഡിക്കൽ കോളജിലെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ 
ജീപ്പിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് ശേഷം ജീപ്പ് ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു.

ഇന്ന് പുലർച്ചെയാണ് വാഹനം ഇരിങ്ങാടൻപള്ളി കെ എം കുട്ടികൃഷ്ണൻ റോഡിൽ നിർത്തിയിട്ടതായി കണ്ടത്.വാഹനം നിർത്തി രണ്ട് പേർ ഇറങ്ങി പോയെന്ന് പരിസരവാസികൾ പറയുന്നു. മെഡിക്കൽ കോളജ് ക്യാമ്പസിലെ ലക്ചറർ തിയറ്റർ കോംപ്ലക്‌സിൽ നിർത്തിയിട്ട ജീപ്പ് മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ താക്കോലിടുന്ന ഭാഗം പൊളിച്ചിട്ടുണ്ട്.

ഒരു ഭാഗത്തെ ചില്ലും തകർത്തു. ജീപ്പിൽ രക്തക്കറയുണ്ട്. മെഡിക്കൽ കോളജ് ക്യാമ്പസിന് സമീപം എംഎസ്എസ് സെന്ററിനടുത്തുള്ള റോഡിലൂടെയാണ് ജീപ്പ് കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അ​ഗ്നിപഥ്: കരസേന റിക്രൂട്ട്മെന്റ് റാലി കൊല്ലത്തും, നവംബർ 15മുതൽ, ഓൺലൈൻ രജിസ്ട്രേഷൻ ഓ​ഗസ്റ്റ് 30 വരെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ