കനത്തമഴ: കോഴിക്കോട് മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 08:37 PM  |  

Last Updated: 26th July 2022 08:37 PM  |   A+A-   |  

rain IN KERALA

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോടിന്റെ മലയോര മേഖലയില്‍ കനത്തമഴ. വനത്തിനുള്ളില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

കൂടരഞ്ഞി, തിരുവമ്പാടി, ആനക്കാംപൊയില്‍, മഞ്ഞക്കടവ് ഭാഗങ്ങളിലാണ് പുഴയില്‍ മലവെള്ളപ്പാച്ചില്‍ അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുതുതായി കൊണ്ടുവന്ന ജിഎസ്ടി നടപ്പാക്കില്ല; ആഡംബര സാധനങ്ങളുടെ നികുതി  വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ