പ്രണയം നടിച്ച് 17കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 09:16 PM  |  

Last Updated: 28th July 2022 09:16 PM  |   A+A-   |  

prinesh

പ്രിനേഷ്

 

തൃശൂർ: 17കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷ് (31) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഫെബ്രുവരി മാസത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പരാതിക്ക് പിന്നാലെ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. 

പെൺകുട്ടിയോട് ഇയാൾ വിവാഹ വാഗ്ദാനം നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ

കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ തലപൊട്ടി ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ