കേന്ദ്ര റെയില്‍വേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചു; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മൂന്ന് മന്ത്രിമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 08:20 PM  |  

Last Updated: 28th July 2022 08:20 PM  |   A+A-   |  

Ashwini_Vaishnaw

അശ്വിനി വൈഷ്ണവ്

 

ന്യൂഡല്‍ഹി: നേമം ടെര്‍മിനല്‍ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചെന്ന് മന്ത്രിമാരുടെ പരാതി. കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവര്‍ പറഞ്ഞു.

റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുന്‍പ് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്തിടപ്പാടുകളും നടത്തിയിരുന്നു. 

എന്നാല്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് നല്‍കിയത്. റെയില്‍വേ സഹമന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കളമശ്ശേരി ബസ് കത്തിക്കൽ; തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ