കോഴിക്കോട്ട് ഓട്ടോയും കാറും കൂട്ടിയിടിച്ചു, ഒരുമരണം, നാലുപേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 06:40 PM  |  

Last Updated: 31st July 2022 06:40 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തൊണ്ടിമല്‍ കൊടിയങ്ങല്‍ രവി (84)യാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.

തിരുവമ്പാടി റോഡില്‍ റോസ് തീയേറ്ററിന് സമീപത്തായിരുന്നു അപകടം. രവി ഓടിച്ചിരുന്ന ഓട്ടോയും സ്വിഫ്റ്റ് കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍; ഒരുമരണം, അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ