തകർത്തു പെയ്ത് വേനൽ മഴ; കേരളത്തിൽ ലഭിച്ചത് 85 ശതമാനം അധികമഴ

സാധാരണ 361.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 668.5 മില്ലീമീറ്റർ പെയ്തതായാണ് കണക്കുകൾ
ചിത്രം: എ സനേഷ്
ചിത്രം: എ സനേഷ്

 തിരുവനന്തപുരം:  സംസ്ഥാനത്ത് ഇത്തവണ വേനൽമഴ തകർത്തു പെയ്തു. 85 ശതമാനം അധിക വേനൽമഴയാണ് ഇക്കുറി കേരളത്തിൽ ലഭിച്ചത്. മാർച്ച് 1 മുതൽ മേയ് 31 വരെ സാധാരണ 361.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 668.5 മില്ലീമീറ്റർ പെയ്തതായാണ് കണക്കുകൾ.

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം വേനൽ മഴ ലഭിച്ചത്. 92 ദിവസം നീണ്ട സീസണിൽ 1007.6 മില്ലീമീറ്റർ മഴയാണ് എറണാകുളം ജില്ലയിൽ പെയ്തത്. കോട്ടയം (971.6 മില്ലിമീറ്റർ), പത്തനംതിട്ട (944.5 മില്ലിമീറ്റർ) എന്നിവയാണ്  രണ്ടും മൂന്നും സ്ഥാനത്ത്. ഏറ്റവും കുറവ് കാസർകോട്, പാലക്കാട് ജില്ലകളിലാണ്. 

കാസർകോട് (473 മില്ലിമീറ്റർ), പാലക്കാട് (396.8 മില്ലിമീറ്റർ)  എന്നിങ്ങനെയാണ് ഈ ജില്ലകളിൽ ലഭിച്ച വേനൽമഴ. എറണാകുളം ജില്ലയിൽ 152%, കോട്ടയത്ത് 124% എന്നിങ്ങനെ അധികമഴ ലഭിച്ചു. കോട്ടയം തീക്കോയിയിൽ 1422 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

എല്ലാ ജില്ലകളിലും ശരാശരിയിലും അധികം മഴ ലഭിച്ചിട്ടുണ്ട്.  സംസ്ഥാനത്താകെ കഴിഞ്ഞവർഷം ദീർഘകാല ശരാശരിയെ അപേക്ഷിച്ച് 108% മഴ അധികം ലഭിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com