റേഷൻ മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്രം, ലിറ്ററിന് 88 രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 07:17 AM  |  

Last Updated: 02nd June 2022 07:17 AM  |   A+A-   |  

Kerosene price hike

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 രൂപയായാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72,832 ആയിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽ നിന്ന് 88 രൂപയായി. 

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. അതിനാൽ നിലവിൽ വിലവർധനവ് നടപ്പാക്കണോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 70 രൂപയുടെ വർധനവാണ് മണ്ണെണ്ണ വിലയിലുണ്ടായത്. 18 രൂപയിൽ നിന്നാണ് വില 88ൽ എത്തിനിൽക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് നവംബറിലാണ് വില 50 രൂപ കടന്നത്. മത്സ്യബന്ധന മേഖലയ്ക്കാകും വിലവർധനവ് ഏറ്റവും തിരിച്ചടിയാവുക. 

ഈ വാർത്ത കൂടി വായിക്കാം 

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ