16കാരിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 09:58 PM  |  

Last Updated: 03rd June 2022 09:58 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ. അസം സ്വദേശിയായ റിബുൻ അഹമ്മദാണ് പിടിയിലായത്. വിളപ്പിൽശാലയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. 

പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെയാണ് ഇയാൾ നാട് വിട്ടത്. 16കാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി. 

കേരളത്തിൽ തിരിച്ചെത്തി പലയിടങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. 16കാരിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിൽ ജോലിക്ക് നിൽക്കുമ്പോഴാണ് പ്രതി പ്രണയം നടിച്ച് നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ