ജോ ജോസഫിന് എതിരെയല്ല, മത്സരിച്ചത് പിണറായിക്കും കൂട്ടര്‍ക്കുമെതിരെ;  കെ റെയിലിനെതിരായ താക്കീതെന്ന്  ഉമാ തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 02:17 PM  |  

Last Updated: 03rd June 2022 02:17 PM  |   A+A-   |  

uma_thomas

ഉമാ തോമസ് / ഫെയ്‌സ്ബുക്ക് ചിത്രം

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനും കെ റെയിലിനുമെതിരായ താക്കീതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. മത്സരം ജോ ജോസഫിന് എതിരെയല്ല, പിണറായിക്കും കൂട്ടര്‍ക്കുമെതിരെ ആയിരുന്നു. ചരിത്ര ജയം പി ടി തോമസിന് സമര്‍പ്പിക്കുന്നു. വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടെന്നും റെക്കോഡ് വിജയം നേടിയ ശേഷം ഉമ തോമസ് പ്രതികരിച്ചു. 

എന്റെ തൃക്കാക്കര എന്നെ സ്വീകരിച്ചു എന്നതില്‍ വളരെ നന്ദിയുണ്ട്. താന്‍ അവരോടൊപ്പമുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധ വോട്ടര്‍മാര്‍ ശരിയായത് തെരഞ്ഞെടുത്തു. യുഡിഎഫിന്റെ എല്ലാ നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നു. യുഡിഎഫിന്റെ ഉജ്ജ്വല വിജയമാണിത്. ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ഉമാ തോമസ് പറഞ്ഞു. 

മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ വന്നു നടത്തിയ പ്രചാരണത്തിനെല്ലാം തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കിക്കഴിഞ്ഞുവെന്നും ഉമാ തോമസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണിതെന്ന് വിജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഉമാ തോമസ് കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ