പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 06:56 AM  |  

Last Updated: 03rd June 2022 06:56 AM  |   A+A-   |  

ASHISH_K_SANTHOSH_DEATH

ചിത്രം; ഫേയ്സ്ബുക്ക്

 

കോഴിക്കോട്; പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിൻ്റെയും ബിജിലിയുടെയും  മകൻ ആഷിഷ് കെ സന്തോഷാണ് (16) മരിച്ചത്. താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആഷിഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

അച്ഛൻ സന്തോഷ് മുണ്ടക്കൽ യുപി സ്കൂളിലെ പ്രധാന അധ്യാപകനാണ്, അമ്മ കൊടുവള്ളി കെഎംഒ  സ്കൂളിലെ അധ്യാപികയാണ്.  അഭിനവ് കെ സന്തോഷ് ആണ് സഹോദരൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂണിറ്റ് പ്രസിഡൻ്റും മുൻ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് കൊടുവള്ളി കാവുങ്ങൽ തറവാട് വീട്ടുവളപ്പിൽ. 

ഈ വാർത്ത കൂടി വായിക്കാം 

കാലവർഷം കനത്തേക്കും; ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ