ആലുവയിൽ അച്ഛനും മക്കളും പാലത്തിൽ നിന്ന് ചാടി; മൂന്ന് പേരും മുങ്ങി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 06:20 PM  |  

Last Updated: 04th June 2022 07:50 PM  |   A+A-   |  

died in water

പ്രതീകാത്മക ചിത്രം

 

കൊച്ചി: ആലുവ മണപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരുമാണ് മരിച്ചത്. 

ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിന് മുകളില്‍ കയറി അച്ഛനും രണ്ട് കുട്ടികളും കൂടി പെരിയാര്‍ നദിയിലേക്ക് ചാടുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് കുട്ടികളും മുങ്ങിമരിച്ചു. അച്ഛന് വേണ്ടിയുള്ള തിരച്ചിൽ തുടർന്നെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

പ്രയാ​ർ ​ഗോപാലകൃ‌ഷ്ണൻ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ