കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 12:02 PM  |  

Last Updated: 04th June 2022 12:02 PM  |   A+A-   |  

meals1

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്‌കൂളില്‍ നിന്ന് ഇന്നലെ ഭക്ഷണം കഴിച്ച 20 ഓളം കുട്ടികള്‍ അവശനിലയില്‍. 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഉച്ചഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ നില തൃപ്തികരമാണ്.

ചോറും സാമ്പാറും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സ്‌കൂളില്‍ പോയ 12 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 16 കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ