വിദ്വേഷ മുദ്രാവാക്യം വിളി; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 09:36 PM  |  

Last Updated: 04th June 2022 09:36 PM  |   A+A-   |  

pfi

ഫയല്‍ ചിത്രം

 

കൊച്ചി: വിദ്വേഷ മുദ്രാവാക്യം വിളി കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റിൽ. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പിഎച്ച് നാസർ ആണ് അറസ്റ്റിലായത്.

ആലപ്പുഴയിൽ നടന്ന പിഎഫ്ഐ പ്രകടനത്തിൻ്റെ സംഘാടകൻ എന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. 

ഇതോടെ മുദ്രാവാക്യം വിളി കേസിൽ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരൻ്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

അയൽവീട്ടിൽ കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് 12കാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ