ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചു, വിവാഹവാ​ഗ്ദാനവും; യുവതിയെ പീഡിപ്പിച്ച 33കാരൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 11:04 AM  |  

Last Updated: 05th June 2022 11:04 AM  |   A+A-   |  

rape_arrest

സക്കരിയ

 

മലപ്പുറം: ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചും വിവാഹവാ​ഗ്ദാനം നൽകിയും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കോട്ടയ്ക്കൽ സ്വദേശി സക്കരിയ(33) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശിയും കോട്ടയ്ക്കലിൽ താമസക്കാരിയുമായ ഇരുപത്തേഴുകാരിയാണ് പരാതിക്കാരി. 

നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് കുറ്റിപ്പുറത്തുവെച്ച് സക്കരിയ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് യുവതി പരാതിയിൽ ആരോപിച്ചു. വയനാട്ടിലുള്ള മേക്കപ്മാന്റെ വീട്ടിൽവെച്ചും പെരിന്തൽമണ്ണയിലെ റെസിഡൻസിയിലും കോഴിക്കോട്ടുവെച്ചും പീഡിപ്പിച്ചുവെന്ന യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. 

കേസിലെ അന്വേഷണത്തിനിടയിൽ യുവാവ് കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ചു. ഇതേത്തുടർന്ന് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

ശബരിമല പ്രക്ഷോഭ സമരം: കെ പി ശശികലയ്ക്കും എസ്ജെആര്‍ കുമാറിനുമെതിരേയുള്ള കേസ് റദ്ദാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ