വീണാ ജോര്‍ജിന് കോവിഡ്
By സമകാലിക മലയാളം ഡെസ്ക് | Published: 05th June 2022 08:32 PM |
Last Updated: 05th June 2022 08:55 PM | A+A A- |

വീണാ ജോര്‍ജ്, ഫയല്‍ ചിത്രം
തിരുവന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഷാരൂഖ് ഖാന് കോവിഡ്
ബോളിവുഡ് നടന് ഷാരൂഖ് ഖാന് കോവിഡ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന് സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുഖത്ത് ബാന്‍ഡേജ് വെച്ചുകെട്ടിയുള്ള ഷാരൂഖ് ഖാന്റെ വ്യത്യസ്ത മുഖത്തോടെയുള്ള ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.
അടുത്തിടെ നിരവധി താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞമാസമാണ് നടന് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കാര്‍ത്തിക് ആര്യന്, ആദിത്യ റോയ് കപൂര്‍ തുടങ്ങി അടുത്തിടെ കോവിഡ് ബാധിച്ച താരങ്ങളുടെ കൂട്ടത്തില്‍ അവസാനത്തേതാണ് ഷാരൂഖ് ഖാന്.
ഷാരൂഖ് ഖാന്റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബോളിവുഡ് സിനിമയുടെ കേന്ദ്രമായ മുംബൈയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്. ജാഗ്രത പാലിക്കാന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് മുന്നറിയിപ്പ് നല്കി.
ഈ വാർത്ത കൂടി വായിക്കൂ
'റെയ്ഡാണ് സഹകരിക്കണം'- ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ആലുവയിൽ സ്വർണപ്പണിക്കാരനെ ബന്ധിയാക്കി വൻ കവർച്ച
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ