'റെയ്ഡാണ് സഹകരിക്കണം'- ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ആലുവയിൽ സ്വർണപ്പണിക്കാരനെ ബന്ധിയാക്കി വൻ കവർച്ച
By സമകാലിക മലയാളം ഡെസ്ക് | Published: 05th June 2022 04:58 PM |
Last Updated: 05th June 2022 04:58 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: അലുവയിൽ സ്വർണപ്പണിക്കാരനെ ബന്ധിയാക്കി സ്വർണവും പണവും കവർന്നു. 300 ഗ്രാം സ്വർണവും 1,80,000 രൂപയുമാണ് കവർന്നത്. പാൻ കാർഡും കവർന്നിട്ടുണ്ട്.
ആലുവ ബാങ്ക് ജങ്ഷനിൽ സഞ്ജയുടെ വീട്ടിലാണ് കവർച്ച. ഇൻകംടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്.
റെയ്ഡാണെന്നും സഹകരിക്കണമെന്നും വീട്ടിലെത്തിയവർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഐഡി കാർഡ് കാണിച്ചായിരുന്നു റെയ്ഡ്.
ഈ വാർത്ത കൂടി വായിക്കൂ
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ