സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം കോവിഡ് രോഗികള്‍; ഏറ്റവും കൂടുതല്‍ എറണാകുളത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 07:05 PM  |  

Last Updated: 06th June 2022 07:05 PM  |   A+A-   |  

covid situation in KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 1494 പേര്‍ക്കാണ് കോവിഡ് സ്ഥിരികരീച്ചത്. തുടര്‍ച്ചയായി ഏഴാം  ദിവസമാണ് ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

24 മണിക്കൂറിനിടെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. എറണാകുളത്ത് 439 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശം.

രാജ്യത്ത് ഇന്നലെ 4518 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സ്‌കൂളില്‍ ഭക്ഷണസാധനങ്ങള്‍ വൃത്തിഹീനമായ സ്ഥലത്ത്; പാചകക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ