'പഴയ വീഞ്ഞ് പുതിയ കുപ്പി; ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ചു തള്ളിയത്'- കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 08:56 PM  |  

Last Updated: 07th June 2022 08:56 PM  |   A+A-   |  

kodiyeri

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം. പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ചു തള്ളിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ വ്യക്തമാക്കി. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നതാണ്. രാഷ്ട്രീയ താത്പര്യത്തോടെ പ്രചരിപ്പിച്ച നുണക്കഥകൾ ഇപ്പോൾ വീണ്ടും രംഗത്തിറക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയിൽ അവതരിപ്പിക്കാനുള്ള ശ്രമം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും കോടിയേരി വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

'പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെ കൊണ്ട് ചിലര്‍ പറയിക്കുന്നു';  സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി 
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ