ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ; കനത്ത പൊലീസ് കാവലിൽ രാമനിലയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 06:31 PM  |  

Last Updated: 11th June 2022 06:31 PM  |   A+A-   |  

pinarayi_new

മുഖ്യമന്ത്രി പിണറായി വിജയന്‍

 

തൃശൂർ: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ വർധിപ്പിച്ചിരുന്നു. അദ്ദേഹം പങ്കടുക്കുന്ന പൊതു പരിപാടികൾ കനത്ത സുരക്ഷാ വലയത്തിലാണ് നടക്കുന്നത്. ഇന്നു രാത്രി മുഖ്യമന്ത്രി താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിലും പൊലീസ് കനത്ത കാവലാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 

അതിനിടെ രാമനിലയത്തിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിന് പന്തം കൊളുത്തി പ്രകടനമായാണ് പ്രവർത്തകർ എത്തുന്നത്. മാർച്ച് പൊലീസ് തടയും. 

അതിനിടെ കൊച്ചിയില്‍ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് അത് നീക്കാന്‍ നിര്‍ദേശം നൽകിയതും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഇടവഴികളില്‍ പോലും ഗതാഗതം വിലക്കി. എന്നാൽ, കറുത്ത മാസ്ക്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. 

കോട്ടയത്തും ജനത്തെ വലച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി സുരക്ഷ ഒരുക്കിയിരുന്നു. കനത്ത സുരക്ഷയിലും കോൺഗ്രസിന്റെയും ബിജെപിയുടെയുടെയും നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കറുത്ത മാസ്കിനു വിലക്കില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ