കറുത്ത മാസ്കിനു വിലക്കില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 05:56 PM  |  

Last Updated: 11th June 2022 05:56 PM  |   A+A-   |  

black_mask

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുത്ത മാസ്കിനു വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിച്ചവർക്ക് വിലക്കേർപ്പെടുത്തിയെന്ന് മാധ്യമ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. 

കോട്ടയത്തും കൊച്ചിയിലും കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മാസ്ക് മാറ്റാൻ നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനിടയാക്കി. 

കലൂരില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതും വിവാദമായി. മെട്രോയിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവർ. പ്രതിഷേധിക്കാന്‍ വന്നതല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡറുകൾ കസ്റ്റഡിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ