ഇരുമ്പു തോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; വർക്‌ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 09:53 PM  |  

Last Updated: 12th June 2022 09:53 PM  |   A+A-   |  

wayanad DEATH

പ്രതീകാത്മക ചിത്രം

 

കോട്ടയം: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വെൽഡിങ് വർക്‌ഷോപ്പ് ഉടമ ‌മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി സ്വദേശി പുരുഷോത്തമൻ നായരാണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ഇരുമ്പു തോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. 

മാവിന് സമീപത്തെ മറ്റൊരു മരത്തിൽ കയറി മാങ്ങ പറിക്കാൻ ശ്രമിക്കുന്നിടെയാണ് അപകടം. വൈദ്യുതി ലൈനിൽ നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടി നാട്ടുകാർ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചു. പിന്നാലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം താഴെയിറക്കി. വർഷങ്ങളായി മണ്ണത്താനത്ത് വർക്‌ഷോപ്പ് നടത്തിവരികയായിരുന്നു പുരുഷോത്തമൻ നായർ.

ഈ ലേഖനം കൂടി വായിക്കൂ

സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണു; വനിതാ ക്ലീനര്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ