'ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല; ഇ പി ജയരാജന്‍ മര്‍ദിച്ചു': വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 07:25 PM  |  

Last Updated: 13th June 2022 07:25 PM  |   A+A-   |  

flight_protest

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


തിരുവനന്തപുരം: വിമാനത്തിനുളളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും മര്‍ദിച്ചെന്ന് പ്രതിഷേധമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 'ഞങ്ങള്‍ മുഖ്യമന്ത്രിയെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ജീവിതത്തില്‍ മദ്യപിക്കാത്ത വ്യക്തിയാണ്.'- അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് ഫര്‍സീന്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്. 

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരെയാണ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധമുയര്‍ത്തിയതിന് അറസ്റ്റ് ചെയ്തത്. 

വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 'പ്രതിഷേധം...പ്രതിഷേധം' എന്ന് മുദ്രാവാക്യം മുഴക്കി യുവാക്കള്‍ ഏഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ ഇവരെ തള്ളി താഴെയിട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്നുംം ഇവര്‍ മദ്യപിച്ചിരുന്നെന്നും ഇ പി ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

കണ്ണൂരില്‍നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവര്‍ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 'കുടിപ്പിച്ച് കയറ്റിവിട്ടു; തടഞ്ഞില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ; നടന്നത് ഭീകരപ്രവർത്തനം'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ