തിരുവനന്തപുരം: കെപിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തി വീശി. കെപിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനിടെ ശാസ്തമംഗലത്ത് വച്ചാണ് പൊലീസ് ലാത്തി വീശിയത്.
ഇവിടെയുള്ള വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ചിനിടെ ചില കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് രണ്ട് തവണ ലാത്തിവീശിയത്. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഏറെ നേരം റോഡിൽ കുത്തിയിരുന്നു.
അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചവറ പന്മനയിലും സംഘർഷം അരങ്ങേറി.
കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം അരങ്ങേറി. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ബോർഡും ചില്ലുകളും തകർത്തു. കാസർക്കോട് നിലേശ്വരത്ത് കോൺഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തു. പത്തനംതിട്ട അടൂരിലും തിരുവല്ല മല്ലപ്പള്ളിയിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി.
നേരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറുണ്ടായിരുന്നു. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പ്രകോപന നീക്കം.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. എംജി റോഡിന് ഇരുവശത്തും സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സുകളാണ് നശിപ്പിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates