വിമാനത്തിനുള്ളിലെ പ്രതിഷേധം; 3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 06:25 AM  |  

Last Updated: 14th June 2022 06:25 AM  |   A+A-   |  

aeroplane_protest

വീഡിയോ ദൃശ്യം


തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 

ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിൻറെയും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിൻറെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ എന്നിവർക്കെതിരെയാണ് കേസ്. 

ഒരാളും മറ്റാരെയും വിമാനത്തിൽ വെച്ച് ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യാൻ പാടില്ല എന്നാണ് ഇന്ത്യൻ എയർക്രാഫ്റ്റ് റൂളിൽ പറയുന്നത്. ശാരീരികമായും വാക്കുകൾ കൊണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായാൽ ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. 

കുറ്റം തെളിഞ്ഞാൽ ഇത്തരത്തിൽ വാക്കുകളാൽ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയിൽ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കും. 

ഈ വാർത്ത കൂടി വായിക്കാം 

ഒരു ലക്ഷം പുതിയ മുൻഗണന റേഷൻ കാർഡുകൾ കൂടി; വിതരണോദ്ഘാടനം നാളെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ