മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 03:40 PM  |  

Last Updated: 15th June 2022 03:43 PM  |   A+A-   |  

pinarayi vijayan return to Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച്) എന്ന് പുനര്‍നാമകരണം ചെയ്യും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. 

കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, റൂറല്‍ പൊലീസ് ജില്ലകളില്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകള്‍ സ്ഥാപിക്കും. ഇതിന് മൂന്ന് ഡിവൈഎസ്പി തസ്തികകള്‍ സൃഷ്ടിക്കും. ആവശ്യമായ മറ്റു ജീവനക്കാരെ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്തും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അനൂപ് അംബികയെ മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ എട്ട് സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. 

ഇടുക്കി ചെളമടയിലെ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് കത്തിയമര്‍ന്ന് മരിച്ച ബസ് ക്ലീനര്‍ രാജന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂന്നു ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

 ഈ വാര്‍ത്ത കൂടി വായിക്കൂ

മേയറുടെ കാറിന്റെ ഹോണ്‍ ശല്യമായി, നടപടി വേണം; ആര്‍ടിഒയ്ക്കു പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ