ഹാഷ് വാല്യു മാറിയാല്‍ എന്താണ്?; ദിലീപിന് എന്തു ഗുണം?; സംശയമുന്നയിച്ച് ഹൈക്കോടതി

മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം എന്ന ആവശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വിഡിയോ ക്ലിപ്പിന്റെ ഹാഷ് വാല്യു മാറിയത് എത്രത്തോളം ഗൗരവമെന്ന് ഹൈക്കോടതി. ഹാഷ് വാല്യു മാറിയതിന്റെ പ്രത്യാഘാതം എന്താണ് എന്ന് ബോധ്യപ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കി. ഹാഷ് വാല്യു മാറിയത് പ്രതിക്ക് ഏതെങ്കിലും തരത്തില്‍ ഗുണകരമായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. 

മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ് ?. കേസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നും കോടതി ചോദിച്ചു. 

മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം എന്ന ആവശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഇതിനു പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കണമെന്നും, ഒരു ഭാഗം മാത്രം കേട്ടു തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. 

മെമ്മറി കാര്‍ഡിലെ ഫയലുകള്‍ ഏതൊക്കെ, ഏതു ദിവസങ്ങളില്‍ പരിശോധിച്ചു എന്നതില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്റെ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com