ഭര്‍തൃവീട്ടില്‍ 19കാരി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍

ശ്രീജ മാനസികമായ അസ്വസ്തകൾ പ്രകടിപ്പിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും ഭർത്താവ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഇടുക്കി: പത്തൊൻപതുകാരി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ(19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

രണ്ടുവർഷം മുമ്പാണ് ശ്രീജയുടേയും പ്രവീണിന്റേയും വിവാഹം കഴിഞ്ഞത്. അതേ എസ്റ്റേറ്റിലെ സമീപവാസിയായിരുന്നു പ്രവീൺ. വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോഴേക്കും ഇവർക്കിടയിൽ പ്രശ്നങ്ങൾ വരാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു.  പ്രവീണിന് സംശയ രോഗം ഉണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. 

ശ്രീജ മാനസികമായ അസ്വസ്തകൾ പ്രകടിപ്പിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും ഭർത്താവ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com